നടനും സംവിധായകനുമായ പൃഥ്വിരാജ് മലയാളികളുടെ ഇഷ്ട താരമാണ്. താരത്തെ പറ്റിയുള ട്രോളുകൾ പലതും അദ്ദേഹവും ഒപ്പം ഭാര്യ സുപ്രിയയും പങ്കുവക്കാറുണ്ട്. ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ ആടി സെയിൽ സംബന്ധിച്ച കല്യാണിന്റെ ഒരു പരസ്യത്തിൽ പൃഥ്വി അഭിനയിച്ചിരുന്നു. ആ പരസ്യം വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ പരസ്യം ഹിറ്റായതോടെ അതുമായി ബന്ധപ്പെട്ട പൃഥ്വിയെ കുറിച്ചുള്ള ട്രോളുകളും പുറത്തിറങ്ങാൻ തുടങ്ങി.
ഇപ്പോൾ പൃഥ്വിരാജും സുപ്രിയയും വെക്കേഷൻ ആഘോഷിക്കാൻ തായ്ലന്റിൽ ആണ്. തായ്ലന്റിലെ ദ്വീപായ കോ സമുയില്‍ അവധി ആഘോഷിച്ചുകൊണ്ട് പൃഥ്വി വെള്ളത്തില്‍ നിന്ന് മുങ്ങി നിവര്‍ന്ന ചിത്രം പങ്കുവച്ചിരുന്നു. ’താനിവിടെ നീന്തിക്കളിച്ചോണ്ടിരുന്നോ കല്യാണ്‍ സില്‍ക്സില്‍ ആടി സെയില്‍ തുടങ്ങി ഇപ്പോ വാങ്ങിയാല്‍ ഇരട്ടി വാങ്ങാം’ എന്നത് പോലുള്ള രസകരമായ കമന്റുകൾ ആണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.