സോഷ്യല്‍ മീഡിയ അദ്ഭുതത്തോടെ നോക്കി കണ്ട ആ സൗഹൃദ കഥ ആരാധകര്‍ ഏറ്റെടുക്കുന്നു . കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ആണിത്. ഒരു ആനയുടെയും പെണ്‍കുട്ടിയുടേയും അപൂര് സൗഹൃദ കഥ. ആരാണ് ഇവര്‍ എന്നറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ആകാഷയുണ്ടാകും. അതുകൊണ്ട് തന്നെ രണ്ട് വയസുള്ള ഭാമയേയും അവളുടെ സുഹൃത്ത് ഉമ (35 )എന്ന ആനയേയും സോഷ്യല്‍ മീഡിയ കണ്ടു പിടിച്ചിരിക്കുകയാണ്. ഇരുവരുടേയും വീഡിയോ വൈറല്‍ ആയതോടെ നടി പ്രവീണ താരങ്ങളെ കാണാന്‍ എത്തിയിരിക്കുകയാണ.്
ഭാമയ്ക്ക് ഇപ്പോള്‍ രണ്ട് വയസാണ്. ജനിച്ചതു മുതല്‍ കാണുന്നതാണ് വീട്ടിലെ ഉമദേവി എന്ന ആനയെ. അതുകൊണ്ട തന്നെ മിടുക്കിയ്ക്ക് ഒരു പേടിയുമില്ല. ഉമ സ്വന്തം കുഞ്ഞിനെ പോലെയാണ് ഭാമയെ നോക്കുന്നത് എന്ന് വീട്ടുകാരും പറയുന്നു. കുഞ്ഞ് അടുത്തുവരുമ്പോള്‍ ഉമ അനങ്ങാതെ നില്ക്കും. തുമ്പിക്കൈ പോലും അറിയാതെ കുഞ്ഞിന്റെ ദേഹത്ത് തട്ടരുതെന്ന രീതിയില്‍ ആണ് അവള് പരിപാലിക്കുന്നത്. ഭാമ സംസാരിക്കുമ്പോള്‍ പ്രത്യേക ശബ്ദം ഉണ്ടാക്കി ഉമ മറുപടി പറയുന്നതും വിചിത്രമാണ.് അത്ര മാത്രം കരുതലും സ്നേഹവുമാണ് ഉമയ്ക്ക് ഭാമയോടുള്ളത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഇവരുടെ സൗഹൃദം അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ പോകണം എന്നു കരുതിയതാണെന്ന് നടി പ്രവീണ പറയുന്നു. അതു കൊണ്ട് തന്നെ വെറുകൈയ്യോടെ പോകാതെ ഉമയ്ക്ക് വേണ്ട ഭക്ഷണങ്ങളുമായാണ് താരം ഈ അപൂര്‍വ സൗഹൃദത്തെ അടുത്തറിയാന്‍ പോയത്.