ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്ക്കെതിരെ തട്ടിപ്പ് കേസ്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ 37 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയെന്നും എന്നാല്‍ നടി പങ്കെടുത്തില്ലെന്നുമാണ് പരാതി. പരിപാടിയുടെ നടത്തിപ്പുകാരന് പ്രമോദ് ശര്‍മയാണ് നടിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
പരിപാടിയില്‍ മുഖ്യാതിഥിയായാണ് സോനാക്ഷി സിന്‍ഹയെ ക്ഷണിച്ചതെന്ന് പ്രമോദ് ശര്‍മ പറയുന്നു. ഇതിനായി 37 ലക്ഷം രൂപ മുന്‍കൂറായി നല്കി. എന്നാല്‍ നടി പരിപാടിയില്‍ പങ്കെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ട് നടിയുടെ മാനേജരെ വിളിച്ചു. എന്നാല്‍ പണം നല്കാന് തയ്യാറിയില്ല. വിഷയം സംസാരിക്കാന്‍ സോനാക്ഷിയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചു. നടി പ്രതികരിച്ചില്ലെന്നും പ്രമോദ് ശര്‍മ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മൊറാദ്ബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് അയച്ചെങ്കിലും സോനാക്ഷി ഹാജരായില്ല. ഇതേ തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.