സദാചാരവാദികളുടെ മുഖത്തേറ്റ വമ്പൻ അടിയായിരുന്നു മമ്മൂട്ടി നായകനായ അങ്കിൾ. ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം. ഏറെ നിരൂപകപ്രശംസ നേടിയ ഷട്ടർ എന്ന ചിത്രം ഇറങ്ങി ആറു വർഷങ്ങൾക്കു ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രമാണ് അങ്കിൾ. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്ത ചിത്രം നാളെ മുതൽ വീണ്ടും തീയറ്ററുകളിൽ എത്തുകയാണ്. അൻപതോളം കേന്ദ്രങ്ങളിലാണ് ചിത്രം വീണ്ടുമെത്തുന്നത്. ഊട്ടിയിൽ പഠിക്കുന്ന ശ്രുതി എന്ന പെൺകുട്ടി നാട്ടിലേക്കുള്ള യാത്രയിൽ സമരം മൂലം വണ്ടി കിട്ടാതെ വിഷമിച്ചു നിൽക്കുമ്പോൾ അച്ഛന്റെ സുഹൃത്തായ കെ കെ എന്ന കൃഷ്ണകുമാറിനെ കണ്ടുമുട്ടുന്നു. പിന്നീട് അയാളുടെ ഒപ്പമുള്ള യാത്രയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.