മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ശഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. കുറച്ചധികം പോലീസുകാർ ഒരു ട്രക്കിന്റെ ടയർ മാറ്റുവാൻ ശ്രമിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. ഇറങ്ങിയ മുതൽ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു ഈ പോസ്റ്റർ .ഇപ്പോഴിതാ ചിത്രത്തിലെ പോസ്റ്ററിനെ അനുകരിച്ചുകൊണ്ട് ആളുകൾ രംഗത്ത് എത്തുകയാണ്. പോസ്റ്ററിൽ ഉള്ള പോലീസുകാരെ പോലെ തന്നെ അതേ ഭാവവും അതേ ചേഷ്ടകളും ആണ് ഇപ്പോൾ ഇറങ്ങുന്ന പുതിയ ഫാൻ മേഡ് പോസ്റ്ററുകളിലും ഉള്ളത്.
ആദ്യം ഒരാൾ തുടങ്ങിയെങ്കിലും പിന്നീട് ഇത് കേരളം മുഴുവൻ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. തമിഴ്നാട് പോലീസ് ,കേരള പോലീസ് തുടങ്ങി അവധി ആഘോഷിക്കുന്ന കുട്ടി കുറുമ്പന്മാർ വരെ ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുകരണമായി രംഗത്തെത്തിയിട്ടുണ്ട്. ഇവയിൽ മിക്കതും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വളരെ വ്യത്യസ്തമായ രീതിയിൽ പുറത്തിറങ്ങിയ ഈ പോസ്റ്റർ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കേരളമെങ്ങും ചിത്രത്തിൻറെ പോസ്റ്റർ അനുകരിക്കുവാനുള്ള ശ്രമം തുടങ്ങിയത്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി ജൂൺ 6 ന് തീയേറ്ററുകളിലെത്തും. വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ പ്രേക്ഷകർക്കും മമ്മൂക്ക ആരാധകർക്കും ഉള്ളത്.