മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം നിർവഹിക്കുന്ന ഉണ്ടയുടെ ചിത്രീകരണം ഛത്തീസ്ഗഡിൽ പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി ഇന്നേവരെ ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളിൽ നിന്നും ഏറെ വേറിട്ട വേഷമായിരിക്കും ഉണ്ടയിലെ സബ് ഇൻസ്പെക്ടർ മണി എന്ന വേഷം. വിനയ് ഫോർട്ട്, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ലുക്ക്മാൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗസ്റ്റ് റോളിൽ ആസിഫ് അലിയും എത്തുന്നുണ്ട്.
ജിഗർത്തണ്ട ഫെയിം ഗവേമികാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം. ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ഷാം കൗശൽ സംഘട്ടനം കൈകാര്യം ചെയ്യുന്നു. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.