മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യേണ്ട ചിത്രം ഒരാഴ്ച റിലീസ് മാറ്റി വെച്ചിരുന്നു . ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ഉണ്ടയ്ക്ക് നൽകിയിരിക്കുന്നത് .എട്ടു കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂക്ക ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം കാത്തിരിക്കുകയാണ് മണി സാറിനെയും സംഘത്തെയും കാണുവാൻ.