പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്.ആസിഫ് അലി, ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു.ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിച്ചത്.ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആസിഫ് അലിയും, ഫർഹാൻ ഫാസിലും ലാൽ ജൂനിയറുമാണ് പോസ്റ്ററിൽ ഉള്ളത്.ഡി14 എന്റർടൈന്മെന്റ്സ് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് ഒമ്പതിന് റിലീസിനെത്തും.