അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന അണ്ടർവേൾഡിന്റെ പുതിയ ടീസർ പുറത്തിറങ്ങി. സംവിധായകൻ കൂടിയായ ലാൽ ജൂനിയറിന്റെ കട്ട മാസ്സ് ലുക്കിൽ എത്തുന്ന കഥാപാത്രത്തെയാണ് ടീസറിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ആസിഫ് അലി, ലാൽ ജൂനിയർ, ഫർഹാൻ ഫാസിൽ എന്നിവർ അണിനിരക്കുന്ന ചിത്രം നവംബർ ഒന്നിന് ഫ്രൈഡേ ഫിലിം ഹൗസാണ് തീയറ്ററുകളിൽ എത്തിക്കുന്നത്.