സൂപ്പര്‍ഹിറ്റ് മലയാളചിത്രമായ നന്ദനത്തിന്റെ റീമേക്കായ സീഡന് എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദന് വളരെ പെട്ടെന്ന് തന്നെയാണ് മലയാളസിനിമയിലേക്ക് എത്തിയത്. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന് അരങ്ങേറ്റം കുറിച്ചത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് കെ എല്‍ പത്ത്, സ്റ്റൈല്‍, വിക്രമാദിത്യന്, ഒരു മുറൈ വന്ത് പാര്‍ത്തായ, മാസ്റ്റര്‍ പീസ്, മിഖായേല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഉണ്ണി മുകുന്ദന് അരങ്ങേറ്റം കുറിച്ചു. മേപ്പടിയാന്, ഭ്രമം, ബ്രോ ഡാഡി തുടങ്ങിയവയാണ് ഉണ്ണിയുടെ പുതിയ സിനിമകള്‍.
ശരീര സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദന്. തന്റെ വര്‍ക്ക് ഔട്ട് വീഡിയോകളും മറ്റും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യാറുണ്ട്. ഉണ്ണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നെഞ്ചിലെ മസില് വിറപ്പിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്.
View this post on Instagram
വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റും അതിനു ഉണ്ണി നല്കിയ മറുപടിയുമാണ് വൈറലായത്. എന്‍ഫീല്‍ഡ് കിഡ് എന്നൊരു ഐ ഡി യില്‍ നിന്നും വന്ന കമന്റ് ‘ പോരാ സൈമാ കുറച്ചൂടെ വേണം ‘ എന്നായിരുന്നു. അതിനു ഉണ്ണിയുടെ മറുപടി ഇങ്ങനെ, ”മോന്റെ മീശക്ക് കട്ടി കൂടുമ്പോള്‍ ഏട്ടനെ അറിയിക്കണം, അത് വരെ ഇത് മതി കേട്ടോ ‘. ഏതായാലും ആരാധകര്‍ മറുപടി ഏറ്റെടുത്തു കഴിഞ്ഞു.