ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഗതകാലസ്മരണകൾ അയവിറക്കിയ ഉണ്ണി മുകുന്ദൻ താൻ മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയാണ്. മോദി എന്ന വ്യക്തിക്ക് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രഭാവത്തെപ്പറ്റിയും മോദിയുടെ നാട്ടിൽ ഉണ്ണി എത്താനുള്ള കാരണത്തെപ്പറ്റിയും ഉണ്ണി മുകുന്ദൻ പറയുന്നു. കുട്ടിക്കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഉണ്ണി വളർന്നത്. അങ്ങനെയാണ് മോദിയെ കണ്ടു പരിചയം. താൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ടെന്നും അദ്ദേഹം എത്തുന്നത് ഒരു കറുത്ത സ്കോർപിയോയിലായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ ഓർത്തെടുക്കുന്നു. കുട്ടിക്കാലത്ത് പിന്നെയും പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും അപ്പോഴും അദ്ദേഹത്തിന്റെ വാഹനം കറുത്ത സ്കോർപിയോ തന്നെ ആയിരുന്നത് കൊണ്ട് ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയം ഉള്ളതായി തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു.
മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്ന പട്ടം പറത്തലിൽ കുട്ടികളുടെ മത്സരത്തിൽ ഒപ്പം ചേരാൻ ആയിരുന്നു മോദിയുടെ വരവ്. ആളുകളുമായി ഇടപഴകുന്നതിലും അവരെ തമ്മിൽ അടുപ്പിക്കുന്നതും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിലാണ് ഉണ്ണി അവസാനമായി അഭിനയിച്ചത്.ചിത്രത്തിന് വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.സിക്സ് പാക്ക് ഗെറ്റപ്പിൽ കിടിലൻ ലുക്കിലാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തിയിരുന്നത്. ഇപ്പോൾ പുതിയ ചിത്രമായ മേപ്പടിയാന് വേണ്ടി സിക്സ് പാക്ക് ഉപേക്ഷിച്ച് കുടവയർ ഒരുക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇതിന്റെ ചിത്രം ഉണ്ണി മുകുന്ദൻ തന്നെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.