തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് അഡ്രസ് ചോദിച്ച് വീട്ടിലേക്ക് അയച്ചു കൊടുത്ത് മലയാളികളുടെ സ്വന്തം ‘മസിലളിയൻ’ ഉണ്ണി മുകുന്ദൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സെൽഫ് ട്രോളുമായി ഉണ്ണി മുകുന്ദൻ വീണ്ടുമെത്തിയിരിക്കുകയാണ്. പുതിയ ഫോട്ടോ അപ്ലോഡ് ചെയ്ത് ഉണ്ണി മുകുന്ദൻ ഇട്ട ക്യാപ്ഷനാണ് ഏറെ രസകരമായിരിക്കുന്നത്. “എന്റെ ഷർട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡിൽ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാർ സമീപിക്കുക. 😁 (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ😂)”
പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ ബിനു പീറ്റർ ഒരുക്കുന്ന ചോക്ലേറ്റ് സ്റ്റോറി റീറ്റോൾഡാണ് അണിയറയിൽ ഒരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.