മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായും ഡബ്ബ് ചെയ്തതിന്റെ സന്തോഷം ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് ഉണ്ണിമുകുന്ദൻ. മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ശക്തമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ ഡബ്ബിങ് സമയത്തെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഡബ്ബിങ്ങിന് സഹായിച്ചവര്‍ക്ക് നന്ദിയും അറിയിക്കുന്നുണ്ട്.
കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബർ 21ൽ നിന്നും മാറ്റി വെച്ചു എന്ന് റിപ്പോർട്ടുകളുണ്ട്.വി എഫ് എക്സ് വർക്കുകൾ പൂർത്തിയാകാത്തതിനാൽ ആണ് ചിത്രം നീട്ടിയെത് എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിലേക്ക് ചിത്രം നീട്ടി എന്നാണ് അനൗദ്യോഗിക പ്രഖ്യാപനം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല മമ്മൂട്ടി ആരാധകരും നിരാശ പ്രകടമാക്കുന്നുണ്ട്.ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ ആഘോഷ പരിപാടികൾ തന്നെ അവർ ഒരുക്കിയിരുന്നു. എന്തായാലും ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.