സോഷ്യൽ മീഡിയയിലൂടെ നല്ല വിശേഷങ്ങൾ പങ്കുവെക്കുകയും ആരാധകരുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് അത് അയച്ചു കൊടുത്തുകൊണ്ട് ഉണ്ണിമുകുന്ദൻ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രസകരമായ മറ്റൊരു പോസ്റ്റ് കൊണ്ട് എത്തിയിരിക്കുകയാണ് താരം.
‘മാധവൻ കുട്ടിയും നാരായണൻ കുട്ടിയും’ എന്ന് പേരുള്ള തന്റെ വീട്ടിലെ രണ്ട് കോഴികളെ എടുത്തു പിടിച്ചു കൊണ്ട് ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം. പോസ്റ്റിനോടൊപ്പം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യൂ എന്നുകൂടി പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ പോസ്റ്റിന് രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.