നടൻ, ഗായകൻ എന്നീ നിലകളിൽ നിന്നും ഗാനരചയിതാവ് എന്ന നിലയിലേക്ക് കൂടി കടന്ന താരമാണ് ഉണ്ണിമുകുന്ദൻ. ഉണ്ണി മുകുന്ദൻ ആലപിക്കുകയും രചിക്കുകയും ചെയ്ത പല ചിത്രങ്ങളിലെയും. പാട്ടുകൾ ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുക്കുകയാണ്. അച്ചായൻസ് എന്ന സിനിമയിലെ ‘അനുരാഗം പുതുമഴ പോലെ’ എന്ന ഗാനവും മമ്മൂട്ടി നായകനായെത്തിയ കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലെ ‘ചാരത്തു നീ വന്ന നേരവും മമ്മൂട്ടിയുടെ തന്നെ ഷൈലോക്കിലെ ‘ഏക് ഥാ ബോസ്’ എന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. ടൈംടേബിൾ ഉണ്ടാക്കിയാണ് ഉണ്ണിമുകുന്ദന്റെ ഓരോ ദിവസവും കടന്നു പോകുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം ആണ് സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ വിളി വന്നത്. ‘മരട് 357’ എന്ന സിനിമയ്ക്കായി ഒരു ഹിന്ദിപ്പാട്ടെഴുതാമോ എന്നായിരുന്നു ചോദ്യം. 22 വർഷം ഉണ്ണിമുകുന്ദൻ ഗുജറാത്തിൽ ആയിരുന്നതിനാൽ ഹിന്ദി നല്ലത് പോലെ താരത്തിന് അറിയാം. താരം എഴുതിയ ഗാനം വൈകിട്ട് കണ്ടപ്പോൾ സംവിധായകൻ “പാട്ട് എഴുതാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല” എന്നാണ് മറുപടി നൽകിയത്. ഹിന്ദിയിൽ ആദ്യമായാണ് ഉണ്ണിമുകുന്ദൻ ഗാനരചന നടത്തുന്നത്. ഈ ഗാനം ചിത്രത്തിൽ ആലപിക്കുന്നത് ഒരു സ്ത്രീശബ്ദം ആയിരിക്കും.