മോഹൻലാൽ – ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്റർ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആദ്യ ഭാഗത്തോടെ സമ്പൂർണ നീതി പുലർത്തിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് പ്രതിസന്ധി മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട നടൻ ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദൃശ്യം 2 കണ്ടു. ഫന്റാസ്റ്റിക്ക് മൂവി. മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ ദൃശ്യത്തിന്റെ ഏറ്റവും മനോഹരമായ തുടർച്ച. ഏറ്റവും വലിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ച ജീത്തു ജോസഫിന് അഭിനന്ദനങ്ങൾ. ലാലേട്ടൻ… ഒരു ഇതിഹാസമാണ്. തീയറ്ററിലായാലും ഒടിടിയിലായാലും ക്രൗഡ് പുള്ളർ ലാലേട്ടൻ തന്നെ..! അത്ഭുതപ്പെടുത്തുന്ന പ്രകടനം. തന്റെ തിരക്കഥകൾ പോലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ഒരു നടനായും മുരളി ഗോപി പങ്ക് വെച്ചത് കണ്ടതിലും വളരെയധികം സന്തോഷം.