മമ്മൂക്ക – വൈശാഖ് – ഉദയ് കൃഷ്ണ കൂട്ടുകെട്ടിൽ എത്തിയ മധുരരാജ ഗംഭീര റിപ്പോർട്ട് നേടി പ്രദർശനം തുടരുകയാണ്. കട്ട മാസും കിടിലൻ ആക്ഷനും ചിരിയും നൊമ്പരവുമെല്ലാം നിറച്ചെത്തിയ ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ ഉണ്ണി മുകുന്ദന്റെ വാക്കുകളും വൈറലായിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഉണ്ണി മുകുന്ദൻ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ആകർഷിക്കുന്ന ചിത്രം കോമഡിയും ആക്ഷനും ഇമോഷൻസും നിറഞ്ഞൊരു ഫൺ റൈഡാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. മമ്മൂക്കയുടെ മാസ്സ് ഇൻട്രോയും ആക്ഷനും വളരെയധികം ഇഷ്ടപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.