മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു പിടി ജീവസുറ്റ ചിത്രങ്ങൾ സമ്മാനിച്ച ലോഹിതദാസ് സാറിനെ നേരിട്ട് കാണുക, അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നതെല്ലാം പല നടന്മാരുടേയും സ്വപ്നമായിരുന്നു. അങ്ങനെ ലോഹിതദാസ് സാറിനെ കാണാൻ ആദ്യമായി പോയ ഉണ്ണി മുകുന്ദന്റെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഉണ്ണി ഈ കാര്യം പങ്ക് വെച്ചിരിക്കുന്നത്.
“ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്….
ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു
അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു ….
ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു
ലോഹി സാറിന് സഹികെട്ടു … “ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും…. “
ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു….
“ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? “
അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി
ആരെയും കണ്ടില്ല അവിടെ
പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു…
ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ …
ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് …..
ഞാൻ മൈൻഡ് ചെയ്തില്ല
പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു
“ഞാനാ ലോഹിതദാസ് “
ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?
അതെന്റെ സ്വപ്നമാണ് സർ….
ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…?
എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്…
എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട…
ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി …..”