നടൻ ഉണ്ണി മുകുന്ദൻ ഇന്ന് തന്റെ മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി സിനിമാലോകത്ത് നിന്നും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പിറന്നാൾ ആശംസ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.
പൂർണമായും ബുദ്ധി വളർച്ച എത്താത്ത ഒരു വ്യക്തി ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിക്കുന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ പങ്കു വെച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദനെ ഏറെ ഇഷ്ടമാണെന്നും ഇനിയും ഇങ്ങനെ മികച്ച സിനിമകൾ ചെയ്യണമെന്നും വീഡിയോയിൽ പറയുന്നു.