മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു
നടന് ഉണ്ണി മുകുന്ദന് ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഉണ്ണി മുകുന്ദന് തന്നെയാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പങ്കുവെച്ചത്
ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ട്രയ്ലർ ഉടൻ പുറത്ത് വിടും