മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിലേക്ക് എത്തി. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഇന്ത്യ ഒട്ടാകെ നിറഞ്ഞു നിൽക്കുന്ന കർഷകപ്രക്ഷോഭത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. ട്വിറ്ററിലാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്.
ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ ഞങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യുമെന്നാണ് താരം ട്വീറ്റ് ചെയ്തത്. ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈൻസ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകളും താരം ഉപയോഗിച്ചിട്ടുണ്ട്.
India is a feeling and we should never compromise the sovereignty of our nation. We will face the issues on our own terms and will settle the issues amicably! #IndiaTogether #IndiaAgainstPropaganda
— Unni Mukundan (@Iamunnimukundan) February 4, 2021
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ കർഷകപ്രക്ഷോഭത്തിൽ അവരെ പിന്തുണച്ച് റിഹാന,മിയ ഖലീഫ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അവരെ എതിർത്ത് സച്ചിൻ ചെയ്ത ട്വീറ്റും ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല.ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചു നിൽക്കണമെന്നാണ് സച്ചിൻ കുറിച്ചത്.