സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയും ഉണ്ണി മുകുന്ദൻ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് അതിനും മികച്ചൊരു മറുപടി നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന് പൊതുവെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്ന ഉണ്ണി മുകുന്ദൻ തന്റെ മസിലെല്ലാം കാണാൻ പാകത്തിനുള്ള ഒരു പിക് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അപ്പോൾ തന്നെ വന്നു ഒരു ആരാധകന്റെ കമന്റ്. “മസിൽമാൻ തകർത്ത ദാമ്പത്യം എന്ന് താൻ കേട്ടിട്ടുണ്ടോ?” എന്നായിരുന്നു കമന്റ്. ഉടൻ തന്നെ മസിലളിയന്റെ മാസ് റിപ്ലൈയും വന്നു. “മസിൽമാൻ ഇടിച്ചു ഒടിച്ച മൂക്കിന്റെ പാലം താൻ കണ്ടിട്ടുണ്ടോ?” ഉണ്ണി മുകുന്ദന്റെ റിപ്ലൈ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
![Unni Mukundan's Reply to His Follower on Instagram](https://i0.wp.com/cinemadaddy.com/wp-content/uploads/2018/12/Unni-Mukundans-Reply-to-His-Follower-on-Instagram.jpg?resize=788%2C431&ssl=1)