ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് രക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ 2014ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്ക് വെച്ച ആശംസ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് മലയാളികൾ.
ഇന്ത്യയുടെ പുതിയ അധികാരിക്ക് സ്വാഗതം. ഇന്ത്യയിൽ ആഞ്ഞടിച്ച് സു’നമോ’..! ഏറെ പ്രതീക്ഷയോടെ ഇന്ത്യയുടെ യുവത്വം നിങ്ങൾക്ക് വോട്ട് ചെയ്തിരിക്കുകയാണ്. ദയവായി മാറ്റം കൊണ്ട് വരിക. ഒരു ചായക്കടക്കാരനിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പദത്തിലേക്ക്..! ഏറ്റവും പ്രചോദനമേകുന്ന ഈ കാഴ്ച്ച കാണുവാൻ സാധിച്ച ഞാനൊരു ഭാഗ്യവാനാണ്. ഇന്ത്യ താങ്കളെ സപ്പോർട്ട് ചെയ്യുന്നു ന മോ..! എന്നാണ് ഉണ്ണി മുകുന്ദൻ പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. ഇതിന് ഇന്നത്തെ ഇന്ത്യയുടെ മാറ്റങ്ങൾ അനുസരിച്ചുള്ള മറുപടികൾ തന്നെയാണ് മലയാളികൾ നൽകിയിരിക്കുന്നതും. ചില കമന്റുകളിലൂടെ..
😂😂😂😂 Ok ഉണ്ണി ഏറ്റാ… ഇന്ത്യ മൊത്തത്തിൽ നല്ല change ഉണ്ട് 💓💓 ഹാപ്പി ആയില്ലേ🔥🔥🔥 “Bring out changes…” ഉം മൊത്തത്തിൽ ഔട്ട് ആക്കിട്ടുണ്ട്.
എഴീച്ച് പോടാ മലരേ.. ഇതുപോലെ ഫേസ്ബുക്കിൽ തള്ളി മറിച്ചവർ ഇപ്പോൾ കേരളം ഒഴിച്ച് ബാക്കി മുഴുവൻ സംസ്ഥാനങ്ങളിലും ശ്വാസം വലിക്കണമെങ്കിൽ രാജ്യത്തിന് പുറത്ത് നിന്ന് ആരെങ്കിലും കനിയും എന്ന പ്രതീക്ഷയിൽ ഓക്സിജന് വേണ്ടി കാത്ത് നിൽക്കുകയാ
/ I’m just too lucky to witness, one of the most inspiring Stories of all time !!!!! // ഞങ്ങളും.. ഇത്തിരി ഇൻസ്പിറേഷൻ അധികം ആയോ എന്നാണ് സംശയം 😑
ദാരിദ്ര്യത്തെ മതിലു കെട്ടി മറയ്ക്കാൻ 150 കോടി. മുഖം മിനുക്കാൻ 700 കോടി. പുതിയ പാർലമെന്റ് മന്ദിരത്തിന് 22,000 കോടി. ലോകം ചുറ്റാൻ 7000 കോടി. പശുക്കൾക്ക് ആംബുലൻസിന് 7000 കോടി. ആകാശ നൗക വാങ്ങാൻ 8000 കോടി. പട്ടേൽ പ്രതിമയ്ക്ക് 3000 കോടി. രാമക്ഷേത്രത്തിന് 2500 കോടി. കുംഭമേളയ്ക്ക് 4500 കോടി. എം.എൽ.എമാരെ വാങ്ങാൻ സഹസ്രകോടികൾ. അംബാനി – അദാനി മാരുടെ കടം എഴുതിത്തള്ളാൻ 2.5 ലക്ഷം കോടി.!!! എന്നിട്ട്…. സാധാരണക്കാരായ ഇന്ത്യക്കാർക്ക് പ്രാണവായുവിനായി തെണ്ടുന്നൂ…!!!