മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിലേക്ക് എത്തി. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതൽ ശ്രദ്ധേയനാക്കിയത്.
കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന് രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന് സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. പിന്നാലെ മറുപടിയുമായി ഉണ്ണി മുകന്ദന് തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള് ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ എന്നായിരുന്നു ഉണ്ണി മുകുന്ദന് മറുപടി നല്‍കിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ മറുപടി വൈറലായി മാറുകയായിരുന്നു.