പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകളുമായി സിനിമ ലോകവും. സമാനതകളില്ലാത്ത വെല്ലുവിളികളൂടെ ആണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ കോവിഡ് കാലത്തും ജനശ്രദ്ധയുടെ തുലാസില്‍ മോദിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തതി നിറവില്‍ നില്ക്കുമ്പോള് രാഷ്ട്രീയപ്രമുഖരും സിനിമ താരങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അര്‍പ്പിച്ച് രംഗത്ത് എത്തികഴിഞ്ഞു. പ്രധാന മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സേവ സപ്ത എന്നപേരില്‍ ഏഴുനാള്‍ നീണ്ടു നില്ക്കുന്ന പ്രചാരണ പരിപാടികളാണ് ബിജെപി നിലവില്‍ രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
കുട്ടികാലത്ത് മോദിയക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദന് ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം രാജ്യത്ത് എന്തു വിശേഷമുണ്ടായെങ്കിലും പ്രേക്ഷകര്‍ ഉണ്ണിമുകുന്ദന്റെ സോഷ്യല്‍മീഡിയയില്‍ വാളിലേത്ത് എത്തി നോക്കുന്ന പതിവുണ്ട്. ഇപ്പോഴിതാ പ്രധാന മന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി താരം വീഡിയോയില്‍ എത്തിയിരിക്കുകയാണ്.
കുറിപ്പ് വായിക്കാം :
കൊവിഡ് എന്ന മഹാമാരി ലോകത്തെയാകെ ശ്വാസം മുട്ടിക്കുകയാണ്. അതിര്‍ത്തിയില്‍ കലുഷിതമായ അവസ്ഥയാണ്. എന്നാല്‍ ഒരുഘട്ടത്തിലും തളരാതെ, രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജി. അദ്ദേഹത്തിന് എന്റെ എല്ലാവിധത്തിലുള്ള പിറന്നാള്‍ ആശംസകളും നേരുന്നു.