Tuesday, August 4

“മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…” ദുൽഖറും ഗ്രിഗറിയും ആലപിച്ച മണിയറയിലെ അശോകനിലെ ഗാനം പുറത്തിറങ്ങി; വീഡിയോ

Pinterest LinkedIn Tumblr +

പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് കിടിലൻ സമ്മാനമേകി ദുൽഖർ സൽമാൻ..! ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച ‘ഉണ്ണിമായ’ ഗാനം പുറത്തിറങ്ങി. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്നു. ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്. കൊറോണ മൂലം ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

“Lucifer”
Loading...
Share.

About Author

Comments are closed.