വിവാദ പരാമർശങ്ങളിലൂടെ പലപ്പോഴും വാർത്തകളിൽ നിറയാറുള്ള നടനാണ് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ. ‘അൺസ്റ്റോപ്പബിൾ വിത്ത് എൻ ബി കെ’ എന്ന താരത്തിന്റെ ചാറ്റ് ഷോയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇത്തവണ ബാലയ്യയുടെ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയത് തെലുങ്ക് താരം റാണ ദഗുബട്ടി ആയിരുന്നു.
ഇപ്പോൾ ഈ എപ്പിസോഡിന്റെ പ്രമോ വീഡിയോയാണ് വൈറലായിരിക്കുന്നത്. റാണ കഴിഞ്ഞവർഷമായിരുന്നു വിവാഹിതയായത്. ഭാര്യ മിഹികയെക്കുറിച്ചും സ്വന്തം പേര് ഗൂഗിളിൽ തപ്പി നോക്കാറുണ്ടോ എന്നുമൊക്കെ നന്ദമുരി റാണയോട് ചോദിച്ചു. മാത്രമല്ല, റാണയുടെ സിനിമയിലെ തന്നെ ചില ഡയലോഗുകൾ പറയിപ്പിക്കുകയും ചെയ്തു.
റാണയും ബാലയ്യയെ വെറുതെ വിട്ടില്ല. ഭാര്യയോട് ബാലകൃഷ്ണയ്ക്കുള്ള സ്നേഹത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് ആയിരുന്നു റാണയുടെ ചോദ്യം. ഭാര്യ വസുന്ധരയോട് എപ്പോഴെങ്കിലും ഐ ലവ് യു പറഞ്ഞിട്ടുണ്ടോ എന്നും റാണ ചോദിച്ചു. ചോദ്യം കേട്ട പാടെ ഫോൺ എടുത്ത് ഭാര്യയെ വിളിച്ചു ബാലകൃഷ്ണ. ഫോൺ എടുത്ത ഭാര്യ വസുന്ധരയോട് ഷോയുടെ ഫ്ലോറിൽ ഇരുന്ന് തന്നെ ബാലകൃഷ്ണ ഐ ലവ് യു പറഞ്ഞു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.