ആരാധകരെ നിരാശരാക്കി ഉപ്പും മുളകും സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി നിഷാ സാരംഗ്. സംവിധായകനായ ഉണ്ണികൃഷ്ണന് പലപ്പോഴും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും സീരിയലില്‍ അഭിനയിക്കുന്ന വേളയില്‍ ശല്യം ചെയ്തപ്പോള്‍ താന്‍ ഇക്കാര്യം ശ്രീകണ്ഠന് നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞതായും നിഷ പറഞ്ഞു.
കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിഷ വ്യക്തമാക്കി. തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്നും മറ്റും പറഞ്ഞുണ്ടാക്കിയത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു.
സെറ്റില്‍ ലിംവിഗ് ടുഗതര്‍ എന്ന് പറഞ്ഞ് നിരന്തരം പരിഹസിച്ചിരുന്നു. വീട്ടുകാരുടെ അനുവാദത്തോടെയാണ് താന്‍ വിവാഹം കഴിച്ചത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന് പറഞ്ഞിരുന്നു. കാരണം പറയാതെയാണ് ഇപ്പോള്‍ തന്നെ പുറത്താക്കിയിരിക്കുന്നത്.
അതേസമയ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിഷ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.