ഉപ്പും മുളകും എന്ന പരമ്ബരയിലൂടെ പേരുകേട്ട താരമാണ് നിഷാ സാരംഗ്. കഴിഞ്ഞദിവസമാണ് നിഷ സംവിധായകനെതിരെ രംഗത്തെത്തിയത്.
സീരിയലിന്റെ സംവിധായകന് ഉണ്ണിക്കൃഷ്ണന് തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി താന്‍ സീരിയലില്‍ അഭിനയിക്കില്ലെന്നുമായിരുന്നു നിഷ പറഞ്ഞത്.
സംവിധായകനെതിരേ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്.എന്നാല്‍ ഇതിലേറെ പങ്കും കിട്ടിയത് അതേ പേരിലുള്ള അതേ ചാനലിലെ മറ്റൊരു നിര്‍മാതാവിനാണ്. മലയാളത്തിലെ പ്രമുഖ ചാനലുകളിലെല്ലാം നിര്‍മാതാവായി പ്രവര്‍ത്തിച്ചിരുന്ന ഉണ്ണികൃഷ്ണന് ചേനമ്പിള്ളിയാണ് ഒരു പേരിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ആളെ അറിയാതെ, കാര്യങ്ങള്‍ എന്താണെന്നറിയാതെ സോഷ്യല്‍ മീഡിയയില്‍ എന്ത് തെറിയും ആര്‍ക്കെതിരെയും പറയാം എന്ന നിലപാട് തെറ്റാണ്. ഒരു ബന്ധവുമില്ലാത്ത കാര്യത്തിന്, എനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പോസ്റ്റിട്ടാല്‍ ഇവിടെ ശക്തമായ സൈബര്‍ നിയമങ്ങള്‍ ഉള്ള വിവരം വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തുന്നു.
ഉപ്പും മുളകും പരിപാടിയുടെ സംവിധായകന് ഞാനല്ല. പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം. ഇനിയും എന്റെ പ്രൊഫൈലില്‍ തെറി വിളി നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും. എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവില്‍ തെറി വിളി നടത്തിയവര്‍ക്കും ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കും എതിരെ സൈബര്‍ നിയമപ്രകാരം നടപടി എടുക്കും. സൈബര്‍ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ ഇന്നത്തെ ഒരു വാര്‍ത്ത ഇതോടൊപ്പം ചേര്‍ക്കുന്നു.