ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ ലെച്ചുവായി മലയാളികളുടെ മനം കവർന്ന ജൂഹി റുസ്താഗി തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. തന്റെ ആദ്യത്തെ മൂന്ന് പ്രണയങ്ങള്‍ പൊട്ടിപ്പോയി, നാലാമത്തത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതും പൊട്ടിപ്പാളീസാകുമോ എന്നറിയില്ല എന്നാണ് ഒരു അഭിമുഖത്തിനിടെ ജൂഹി പറഞ്ഞത്. പാതി മലയാളിയായ ജൂഹി ചോറ്റാനിക്കര മഹാത്മാ ഗാന്ധി പബ്ലിക് സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കവെയാണ് ഉപ്പും മുളകും എന്ന സീരിയലില്‍ എത്തുന്നത്. ഫാഷന്‍ ഡിസൈന്‍ പഠിച്ച് കൊണ്ടിരിക്കുന്ന ജൂഹി സ്വന്തം വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യാറുണ്ട്.