ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി രുസ്തഗി. ലച്ചു എന്ന കഥാപാത്രത്തെയായിരുന്നു താരം പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. ലച്ചുവിന്റെ വിവാഹവും തുടര്‍ന്നുള്ള എപ്പിസോഡുകളിലുമായി കുറച്ചു നാളുകള്‍ മാത്രമേ ജൂഹി പരമ്പരയില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു പഠനം മുടങ്ങി പോയെന്നും അത് വീണ്ടും ആരംഭിക്കണമെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദം തനിക്കുണ്ടെന്നും താരം അഭിമുഖങ്ങളിലുടെ തുറന്നു പറഞ്ഞിരുന്നു. ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആയിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.പൂജ ജയറാം എന്ന് പേരുള്ള കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. വീഡിയോ ജോക്കിയായി കരിയർ ആരംഭിച്ച അശ്വതി സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്.
ഉപ്പും മുളകിലേക്കുള്ള എൻട്രി എന്ന് പറയുന്നത്, സൂര്യ മ്യൂസിയക്കിലെയും സൂര്യ കോമഡിയിലെയും എന്റെ ആങ്കർ ആയിരുന്ന ലെനിൻ മുഖാന്തിരം ആണ് ഞാൻ ഉപ്പും മുളകിലേക്കും എത്തുന്നത്. അവിടെയെത്തി പെർഫോം ചെയ്തുനോക്കിയപ്പോൾ ഒകെ ആണെന്ന് പറയുകയും പൂജ ആയി മാറുകയും ആയിരുന്നു. പ്രേക്ഷകർ എന്റെ കഥാപാത്രം ഇത്രത്തോളം സ്വീകരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തോട് ചേർത്തു നിർത്തിയിരിക്കുകയാണ്. അപ്പോൾ അവർക്കൊപ്പം എന്റെ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്.
അഭിനയത്തിലേക്ക് എന്തുകൊണ്ട് ഇത്രനാൾ എത്തിയിരുന്നില്ല എന്ന് ചോദിച്ചാൽ ഇത് വരെ അഭിനയം എന്ന മേഖല സീരിയസ് ആയി എടുത്തിരുന്നില്ല , ചിന്തിച്ചിരുന്നില്ല എന്ന് പറയുന്നതാണ് ശരി. പിന്നെ ഇപ്പോൾ നല്ലൊരു ഓഫർ വന്നപ്പോൾ ഒരു കൗതുകം തോന്നി അങ്ങനെ ചെയ്തതാണ്. പിന്നെ ഇൻസ്റ്റയിൽ ഒക്കെ ഫോട്ടോസ് ഇടുമ്പോൾ തന്നെ ആളുകൾ തരുന്ന സ്നേഹം, പിന്തുണ അതൊക്കെ കാണുമ്പൊൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. തീർച്ചയായും സൂര്യയിലെ പ്രോഗ്രാം പ്രൊഡ്യൂസർ എന്നതിൽ ഉപരി മലയാളികൾ എന്നെ പൂജയായി സ്വീകരിച്ചത് അനുഗ്രഹമായി ഞാൻ കാണുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് തോന്നുന്നത്.
അങ്ങനെ സിനിമ ഒന്നും ഞാൻ മോഹിച്ചിട്ടില്ല. പക്ഷേ നല്ല അവസരം വന്നാൽ തീർച്ചയായും ഞാൻ ഉണ്ടാകും. പിന്നെ ഒന്നും പ്ലാൻ ചെയ്തല്ലല്ലോ ചെയ്യുന്നത്, ഇപ്പോൾ ഉപ്പും മുളകിലേക്കും എത്തിയത് വരെ അങ്ങനെയല്ലേ. ഒരു കൗതുകം തോന്നിയാണ് അവിടേക്ക് എത്തുന്നത്. പക്ഷെ പ്രേക്ഷകരുടെ സ്നേഹം കാണുമ്പൊൾ വളരെ സന്തോഷം തോനുന്നു. അപ്പോൾ എന്തായാലും പ്രേക്ഷകർ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ഒരു കൈ നോക്കണം എന്നുണ്ട്. മോഡലിംഗ് എന്ന് എടുത്തുപറയാനും മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല.പക്ഷേ ചില ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്.
ഞാൻ ജനിച്ചതും വളർന്നതും എല്ലാം കൊച്ചിയിൽ തന്നെയാണ്. വീട്ടിൽ അച്ഛൻ ശശികുമാർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ ഗസറ്റഡ് ഓഫിസർ ആണ്. അമ്മ ശോഭ നൃത്ത അദ്ധ്യാപിക ആണ്. പിന്നെ ഒരു ചേച്ചിയുണ്ട്. ഞാൻ വിവാഹിതയാണ് ഭർത്താവിന്റെ പേര് ഹരി. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. എന്നെ ഹരി കണ്ടെത്തി നേരിട്ട് വീട്ടിൽ വന്നു ചോദിക്കുകയായിരുന്നു. സത്യത്തിൽ പിന്നീടാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നത്. ഹരി കെപിഎംജിയിൽ എച്ച് ആർ ആയി ജോലിനോക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ അച്ഛനും അമ്മയും, ഒരു സഹോദരിയും ആണുള്ളത്.