ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം ഇപ്പോൾ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്. മികച്ച യാത്രയായപ്പു തന്നെയാണ് അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന് ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടെന്നുമുള്ള വാർത്തകൾ എത്തിയിരുന്നു.
തന്റെ പിൻമാറ്റം പഠന ആവശ്യങ്ങൾക്ക് വേണ്ടി ആണെന്ന് ജൂഹി വെളിപ്പെടുത്തിയിരുന്നു. ഇനി പരമ്പരയിലേക്ക് ഒരു തിരിച്ചുവരവ് തനിക്ക് ഉണ്ടാവില്ല എന്ന് താരം വെളിപ്പെടുത്തി എങ്കിലും വീണ്ടും പരമ്പരയിലേക്ക് എത്തുവാൻ ആവശ്യപ്പെടുകയാണ് ആരാധകർ. കഴിഞ്ഞദിവസം ജൂഹി അഭിനയിച്ച ഒരു എപ്പിസോഡ് വളരെ വൈറലായിരുന്നു. ഒരു എപ്പിസോഡിൽ എങ്കിലും ജൂഹിയെ തിരിച്ചു കൊണ്ടു വരുമോ എന്ന് ചോദിക്കുകയാണ് ആരാധകർ. ഓണത്തിന്റെ എപ്പിസോഡിൽ ജൂഹി എത്തുമെന്ന് അവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. പ്രേക്ഷകരുടെ ആഗ്രഹംപോലെ ആ എപ്പിസോഡിൽ ജൂഹി എത്തുമെന്ന് പ്രതീക്ഷിക്കാം.