ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. വലിയ ഒരു ഇടവേളയ്ക്കു വിരാമമിട്ടു കൊണ്ട് വീണ്ടും പരമ്പര ആരംഭിക്കുകയാണ്. പരമ്പര ആരംഭിക്കുന്നതിന്റെ പ്രമോ വീഡിയോ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നെയ്യാറ്റിൻകര വീട്ടിൽ ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന ബാലു പാറമട വീട്ടിൽ നീലുവിൻ്റെയും മക്കളുടെയും അടുത്തെത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.
സാനിടൈസർ കൊണ്ട് വലയം തീർത്ത് സ്വയം രക്ഷനേടുവാൻ പെടാപ്പാട് പെടുന്ന ബാലുവിനെ ആണ് ഇന്നത്തെ എപ്പിസോടിൽ കാണാൻ സാധിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് അഭിനേതാക്കളെല്ലാം അവരവരുടെ വീടുകളിൽ നിന്ന് പകർത്തിയ വീഡിയോകളിലൂടെ ഒരു എപ്പിസോഡ് വിഷു ദിനത്തിൽ ഉപ്പും മുളകും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഈ എപ്പിസോഡും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. എപ്പിസോഡിൽ നീലുവും ബാലുവും കുട്ടികളും എത്തുമ്പോൾ പാറുക്കുട്ടിയെ മാത്രം കാണുവാൻ സാധിക്കുന്നില്ല. പാറുകുട്ടിയെവിടെ എന്ന ആശങ്കയിലാണ് ആരാധകർ ഒന്നടങ്കം.