ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി രുസ്തഗി. ലച്ചു എന്ന കഥാപാത്രത്തെയായിരുന്നു താരം പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. ലച്ചുവിന്റെ വിവാഹവും തുടര്‍ന്നുള്ള എപ്പിസോഡുകളിലുമായി കുറച്ചു നാളുകള്‍ മാത്രമേ ജൂഹി പരമ്പരയില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു പഠനം മുടങ്ങി പോയെന്നും അത് വീണ്ടും ആരംഭിക്കണമെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദം തനിക്കുണ്ടെന്നും താരം അഭിമുഖങ്ങളിലുടെ തുറന്നു പറഞ്ഞിരുന്നു.
പിന്നീട് താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു. സുഹൃത്തുമായുള്ള ചിത്രങ്ങളും അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരുടെയും ഫോട്ടോകളും അഭിമുഖങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഉപ്പും മുളകും അണിയറയില്‍ നിന്നും പുതിയ ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്.
ലച്ചുവിന് പകരക്കാരിയായി മറ്റൊരാള്‍ എത്തുന്നു എന്ന സൂചനയാണ് പരമ്പര ഇപ്പോള്‍ നല്‍കുന്നത്. സൂചന നല്കിയ പ്രമോ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. കഥാപാത്രമായെത്തുന്ന ലച്ചുവിന്റെ വിവാഹം അത്യാഡംബരപൂര്‍വം ആയിരുന്നു നടന്നിരുന്നത്. പിന്നീട് കഥാഗതിക്ക് അല്പം മാറ്റം വരുത്തുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ജൂഹിയുടെ പേജിലൂടെ ആരാധകര്‍ ഇപ്പോഴും തിരികെ വരാന്‍ അഭ്യര്‍ത്ഥനകള്‍ നടത്തുന്നുണ്ട്.യൂട്യൂബ് ചാനലുമായി എത്തിയ ജൂഹി ആകെ 2 വീഡിയോകള്‍ മാത്രമേ അപ്ലോഡ് ചെയ്തുള്ളു.