66 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങൾ കഴിഞ്ഞദിവസം നടക്കുകയുണ്ടായി. അവാർഡുകൾ പ്രഖ്യാപിച്ച നിമിഷം മുതൽ വൻ പ്രതിഷേധങ്ങൾക്കാണ് അവാർഡ് സമിതി സാക്ഷ്യം വഹിച്ചത്. അർഹത ഉള്ളവർക്ക് അവാർഡ് നൽകാതെ രാഷ്ട്രീയ മനോഭാവം വച്ചു അവാർഡ് തീരുമാനിച്ചു എന്ന ആരോപണം ജൂറി അംഗങ്ങൾ നേരിടുന്നു. അവാർഡ് ലഭിച്ചതിൽ ഒട്ടുമിക്കവരും ബിജെപി അനുഭാവികളാണ് എന്നകാര്യം പലരും ചൂണ്ടിക്കാണിക്കുന്നു. ഈ അവസ്ഥയിലാണ് 2019 ൽ തീയറ്ററുകളിൽ എത്തിയ “ഉറി” എന്ന ചിത്രത്തിന് എങ്ങനെ 2018ലെ അവാർഡുകൾ നൽകാൻ കഴിയും എന്ന സംശയം ജനങ്ങളുടെ ഇടയിൽ ഉണ്ടാകുന്നത്.
എന്നാല്‍ റിലീസ് തിയതി വെച്ചല്ല ചിത്രം അവാര്‍ഡിന് പരിഗണിക്കുന്നത്. മറിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നത്. അതിനാലാണ് 2018 ഡിസംബര്‍ 31ന് സെന്‍സര്‍ കഴിഞ്ഞ ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ഉണ്ടായത്. ഉറിയിലെ പ്രകടനത്തിന് വിക്കി കൗശൽ മികച്ച നടനുള്ള പുരസ്കാരം നേടി. ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം 2018ലെ മികച്ച സംവിധായകൻ അടക്കമുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി.