ഹേറ്റ് സ്റ്റോറിയിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഉർവശി റൗട്ടേല ഹർദിക് പാണ്ട്യയുമായി പ്രണയത്തിലാണ് എന്ന ഗോസ്സിപ്പുകളെ തുടർന്നാണ് ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ആ ഗോസ്സിപ്പുകളെ എല്ലാം നിഷ്കരുണം തള്ളിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു വീഡിയോയുടെ സ്ക്രീൻഷോട്ട് പങ്ക് വെച്ചാണ് നടി മനസ്സ് തുറന്നത്. “ഇത്തരം അസംബന്ധം നിറഞ്ഞ വീഡിയോകൾ ദയവായി പങ്ക് വെക്കാതിരിക്കുക. എനിക്കൊരു കുടുംബമുണ്ട്. അവരോട് എനിക്ക് ഉത്തരം പറയേണ്ടി വരും. അത് എനിക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.”
2018ൽ ഒരു പാർട്ടിയിൽ വെച്ച് ഇരുവരെയും ഒന്നിച്ചു കണ്ടത് മുതലാണ് ഈ ഗോസിപ്പുകൾക്ക് തുടക്കമിട്ടത്. എന്നാൽ ഇതോട് കൂടി അതിനൊരു അവസാനം കുറിച്ചിരിക്കുകയാണ്.