സ്വാഭാവിക അഭിനയം കൊണ്ടും നർമം കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഉർവശി പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേരി’ലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. തനിക്ക് അഭിനയിക്കുവാൻ ഏറെ പ്രയാസമുള്ളത് പ്രണയരംഗങ്ങൾ ആണെന്ന് നടി തുറന്നു പറയുന്നു. ഒരു ഇന്റർവ്യൂവിലാണ് ഉർവശി ഇക്കാര്യം വ്യക്തമാക്കിയത്.
“ഭരതന്റെ പടങ്ങളിൽ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാൻ അദ്ദേഹം പറയും, നാളെ ഒരു കുളിസീൻ ഉണ്ട്. അത് മതി എന്റെ കാറ്റ് പോകാൻ. ഞാൻ പതുകെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോ? അവർ പറയും സാരമില്ല, ഡ്യൂപ്പിനെ വെച്ചു എടുക്കാം. എന്റെ ടെൻഷൻ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാൻ ആണെന്ന് വിചാരിക്കില്ലേ? മാളൂട്ടി എന്ന സിനിമയിൽ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവായാണ് നടൻ ജയറാം അഭിനയിക്കുന്നത്. ആ സ്നേഹം മുഴുവൻ പ്രകടിപ്പിക്കണം. അതിന് എവിടെ സ്നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാൻ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ട്”