തന്റെ ചെറുപ്പകാലത്തുതന്നെ അഭിനയ രംഗത്ത് എത്തിയ താരമാണ് ഉർവശി. മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരോടൊപ്പവും വേഷങ്ങൾ ചെയ്തിട്ടുള്ള ഉർവശി ഇപ്പോഴും സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന ഉർവശി തനിക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുള്ള വേഷങ്ങളെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ്. പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് തോന്നാറുള്ളത് എന്ന ഉർവശി പറയുന്നു.
ഭരതന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ എപ്പോഴാണ് ലവ് സീൻ വരികയെന്ന് അറിയില്ലെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കുമ്പോൾ ആകെ ഉണ്ടായിരുന്ന ഒരു പേടി അതായിരുന്നു എന്നും താരം പറയുന്നു. ഭരതന്റെ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീൻ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേൾക്കുമ്പോൾ തന്റെ കാറ്റുപോകുമായിരുന്നുവെന്നും ഉർവശി പറയുന്നു. മാളൂട്ടി എന്ന സിനിമയിൽ കുറെ കാലത്തിനു ശേഷം വരുന്ന ഒരാളായി ജയറാം അഭിനയിച്ചപ്പോൾ അദ്ദേഹത്തെ കാണുമ്പോൾ ഉള്ള സ്നേഹപ്രകടനം അഭിനയിക്കേണ്ട ഉർവശി ടെൻഷൻ കൊണ്ട് ജയറാമിനെ നഖംകൊണ്ട് കുത്തിയിട്ട് വരെ ഉണ്ടെന്ന് ഇപ്പോൾ പറയുന്നു. ജയറാം അടുത്തുവരുമ്പോൾ സ്നേഹം കാണിക്കേണ്ട ഉർവശി ചോദിക്കുന്നത് സ്നേഹം എവിടെ ആണെന്നാണ്.