ഊര്‍മ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി അമ്മയെ പോലെ തന്നെ അഭിനയത്തില്‍ തന്റേതായ കഴിവ് തെളിയിച്ച നര്‍ത്തകി കൂടിയാണ്. ഭരതനാട്യ പരിശീലനത്തിനൊപ്പം ടെംപിള്‍ സ്റ്റെപ്സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും ഉത്തര നടത്തുന്നുണ്ട്. കൊച്ചിയില്‍ ആണ് നൃത്ത വിദ്യാലയം ഉള്ളത്. താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാഹം ഇന്ന് രാവിലെ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് ക്ഷേത്രത്തില്‍ നടക്കുകയായിരുന്നു. കസവ് വസ്ത്രമാണ് ചടങ്ങിന് എത്തിയവരെല്ലാം ധരിച്ചിരുന്നത്. ഉത്തരയ്ക്ക് ഒപ്പം തന്നെ നടിയും ബന്ധുവുമായ സംയുക്ത വര്‍മ്മയും ഉണ്ടായിരുന്നു. തുളസിമാല അന്യോന്യം അണിയിച്ചാണ് വിവാഹം നടന്നത്. വളരെ സിംപിളായിരുന്നു ചടങ്ങുകള്‍. ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് ഉത്തരയുടെ വരൻ. നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ് നിതേഷ് നായര്‍ വിവാഹാഭ്യര്‍ഥന നടത്തിയത്.