കൊറോണ വൈറസ് കേരളത്തിൽ ഒട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വയ്ക്കുന്നു എന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച തിയതിയിൽ അമ്പലത്തിൽ വച്ച് ലളിതമായി താലികെട്ട് മാത്രമാകും ഉണ്ടാവുക എന്നും താരം അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങൾ ശാന്തം ആയതിനുശേഷം വിവാഹ ആഘോഷ ചടങ്ങുകൾ ഉണ്ടാകുമെന്നും ഇൻസ്റ്റഗ്രാമിലൂടെ താരം കുറിച്ചിട്ടുണ്ട്.
കൊറോണ ഭീതിയിൽ ലോകമാകെ വലിയ ഭയത്തിൽ ആണെന്നും ഈ വേളയിൽ ഞങ്ങൾ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കുന്നു എന്നും ചടങ്ങിൽ പങ്കെടുക്കാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഉത്തര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം കഴിഞ്ഞ മാസം എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നിശ്ചയിച്ചത്.