പ്രശ്നങ്ങളെ അതിജീവിച്ച് വാനോളം ഉയരത്തിൽ പറന്ന പല്ലവിയുടെ കഥപറഞ്ഞ ഉയരെ സിനിമയുടെ നൂറാംദിനാഘോഷം കോഴിക്കോട്ട് നടന്നു. ആർ.പി. ആശീർവാദ് സിനിപ്ലസിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ. കേക്കുമുറിച്ചു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി.വി. ഗംഗാധരൻ, എസ്. സബീഷ്, മിഥുൻലാൽ, ടൊവിനോ തോമസിന്റെയും ആസിഫ് അലിയുടെയും ഫാൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ക്യൂബ് അവതരിപ്പിച്ച ചിത്രത്തിൽ പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്.