മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി. രണ്ടുവർഷം മുൻപാണ് അനുപിന്റെ ആലോചന വരുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ ഒരുക്കങ്ങൾ വേഗത്തിലായി.കലാരംഗത്തുള്ള പ്രാവീണ്യമാണ് അനൂപിലേക്ക് ആകർഷിച്ചതെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബർ 22ന് വൈക്കം മഹാദേവക്ഷേത്രത്തിൽ വെച്ചാണ് വിവാഹം.