തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഘ്നേശ് തമ്മിലുള്ള വിവാഹമാണ് തമിഴകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കഴിഞ്ഞ ദിവസത്തെ പ്രണയ ദിനത്തില്‍ ആരാധകര്‍ക്ക് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു. വാലന്റ്റൈന്സ് ഡേ യില്‍ വിഗ്നേഷ് നയനുമൊത്തുളള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേശ് ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരുന്നു. ഇന്ന് തങ്ങളുടെ പ്രണയത്തിന് അഞ്ച് വയസ്സായി എന്നും സ്നേഹവും അടുപ്പവും എനിക്കെന്നും പ്രണയ ദിനം ആയിട്ടാണ് എന്ന് തോന്നുള്ളതെന്നും ഫോട്ടോ ഷെയര്‍ ചെയ്ത് വിഗ്നേഷ് കുറച്ചിട്ടുണ്ട്
ഇരുവരുടെയും പ്രണയം തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായോ എന്നാണ് ആരാധകര്‍ സംശയത്തോടെ ചോദിക്കുന്നത്. പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകള്‍ ലഭിച്ചിട്ടുണ്ട്. എപ്പോഴാണ് വിവാഹമെന്നാണ് ഏറെ പേരും ചോദിച്ചിരിക്കുന്നത്. ഒരു സാധാരണ പെണ്‍കുട്ടിയാണ് നയന്‍താര എന്നും കുടുംബം മാത്രമാണ് അവളുടെ ലോകം എന്നും വീട്ടില്‍ നമ്മള് കാണുന്ന ആളല്ല പുറത്ത് മറ്റൊരാള്‍ ആണെന്നും താരം കൂട്ടി ച്ചേര്‍ത്തു.
വിവാഹമെന്നാണ് എന്ന ചോദ്യത്തിന് അത് ഒരിക്കല്‍ നടക്കുമെന്നും അത് എപ്പോഴാണ് അറിയിക്കാമെന്നും ആണ് വിഘ്നേഷ് മറുപടികള്‍ നല്‍കിയത്.