സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് വാനമ്പാടി എന്ന ജനപ്രിയ സീരിയല്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്സിലേക്ക് കടക്കുകയാണെന്നുള്ള വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. സീരിയലിലെ അഭിനേതാക്കള്‍ തമ്മില്‍ സ്വരചേര്ച്ചയില്ലെന്നുമുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സീരിയല്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞത്.
അച്ഛനെ തേടി അലയുന്ന പരമ്പരയിലെ അനുമോളുടെ സങ്കടം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ആദ്യം റേറ്റിങ്ങില്‍ മുന്നിലായിരുന്ന പരമ്പര ഇടയ്ക്ക് റേറ്റിങ്ങില്‍ പിന്നോക്കം പോയതും അണിയറ പ്രവര്‍ത്തകരെ തളര്‍ത്തിയിരുന്നു. സീരിയല്‍ അവസാനിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ഹാപ്പി എന്ഡിങ്ങാണെന്നും മറിച്ച സങ്കടകരമായ എന്‍ഡിങ് ആണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അനുമോള്‍ മോഹന്റെ മകളാണെന്നും നന്ദിനിയില്‍ തനിക്ക് ജനിച്ച മകളാണ് അനുവെന്നും ശ്രീമംഗലം തറവാടിന്റെ അവകാശിയാണെന്നും മോഹന്‍ വെളിപ്പെടുത്തി കഴിഞ്ഞു. ഇനി അവസാന ഭാഗങ്ങള്‍ക്ക് വെറും എട്ട് എപ്പിസോഡുകള്‍ മാത്രമാണ് ഉളളത്. അതു കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാഷയിലുമാണ്.