സെറാ വനിതാ ഫിലിം അവാർഡ്സിൽ മോഹൻലാൽ മികച്ച നടൻ.ഒടിയനിലെ മികച്ച പ്രകടനമാണ് മോഹൻലാലിന് അവാർഡ് നേടി കൊടുത്തത്.മഞ്ജു വാര്യരാണ് മികച്ച നടി.ഒടിയനിലെയും ആമിയിലെയും പ്രകടനം മഞ്ജുവിനെ മികച്ച നടിയാക്കി.‘ഈ.മ.യൗ’ ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ.
ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി. വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികൾ. മികച്ച ഡ്യുയറ്റ് സോങ് പുരസ്കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്.ജോജു ജോസഫ് സ്പെഷൽ പെർഫോമൻസ് പുരസ്കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകൻ.
മികച്ച പുതുമുഖനായകനുള്ള പുരസ്കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടൻ. ബാലചന്ദ്രമേനോൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി.സക്കരിയയാണു (സുഡാനി ഫ്രം നൈജീരിയ) മികച്ച പുതുമുഖ സംവിധായകൻ.ഷൈജു ഖാലിദിനാണു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എം.ജയചന്ദ്രൻ .
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീർ. ദിനേശ് മാസ്റ്ററാണു മികച്ച നൃത്ത സംവിധായകൻ.