വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍. പിന്നീട് താരം മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും അഭിനയിച്ചു. അതിനുശേഷം പത്തൊമ്പതാം വയസ്സിൽ നടൻ ആകാശുമായി താരം വിവാഹിതയായി. എന്നാൽ ഇവരുടെ ദാമ്പത്യ ബന്ധം അധികനാൾ നീണ്ടു പോയില്ല. രണ്ടായിരത്തിലാണ് ഇരുവരും വിവാഹിതരായത്. 2007 ൽ വിവാഹമോചനവും നടത്തി. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനും മകളുമുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന വ്യക്തിയുമായി താരം വീണ്ടും 2007 തന്നെ വിവാഹിതയായി.
എന്നാൽ ഈ ബന്ധം 2010 ൽ അവസാനിക്കുകയും അതിൽ ഒരു മകൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് താരം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ വീണ്ടും താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നുണ്ട്. ഈ മാസം 27 ന് ചെന്നൈയിൽ ആയിരിക്കും വിവാഹം നടക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. പീറ്റർ പോൾ എന്നാണ് വരന്റെ പേര്. എന്നാൽ വനിതയുടെ കുടുംബമോ വിവാഹം ചെയ്യുവാൻ പോകുന്ന വ്യക്തിയുടെ കുടുംബമോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.