തമിഴകത്തിന്റെ താര സുന്ദരി വരലക്ഷ്മി ശരത്കുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നു. ഒരു അഭിമുഖത്തില്‍ എന്തു കൊണ്ടാണ് രാധികയെ ആന്റി എന്ന് വിളിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.
രാധികയെ താന്‍ ആന്റി എന്നാണ് വിളിക്കുന്നത് എന്നും അതിന്റെ കാരണം അവര്‍ എന്റെ അമ്മയല്ലെന്നും വരലക്ഷ്മി പറഞ്ഞു. തന്റെ സ്വന്തം അമ്മയല്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണെന്നും താരം പറഞ്ഞു. തമിഴ് സിനിമാ ലോകത്ത് താരത്തിന്റെ വിളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്.
വര ലക്ഷ്മിയുടെ അമ്മ ഛായ ദേവിയാണ്. താരത്തിന് ഒരു സഹോദരികൂടിയുണ്ട്. പേര് പൂജ ശരത്കുമാര്. നടന് ശരത്കുമാറിന്റെ ആദ്യ ഭാര്യയാണ് ഛായ ദേവി. ഛായയുമായി വിവാഹ മോചിതനായതിന് ശേഷം രാധികയെ വിവാഹം ചെയ്യുകയായിരുന്നു. രാധിക മൂന്ന് വിവാഹം ചെയ്തതിന് ശേഷമാണ് ശരതിനെ കല്യാണം കഴിച്ചത്. രാധികയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുമുണ്ട്. 2001ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ശരത് കുമാര്‍ 2001-ല്‍ രാധികയുമായി വിവാഹിതനായി. നടി വരലക്ഷ്മിയെ ആദ്യം വിവാഹം ചെയ്യാനിരുന്നത് നടന് വിശാലായിരുന്നു. പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. വിശാല്‍ ഇപ്പോള്‍ വിവാഹം ചെയ്യുന്നത് മറ്റൊരു പെണ്‍കുട്ടിയെ ആണ്.