സത്യൻ അന്തികാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം എപ്പോൾ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച തുടക്കവും നേടിയെടുത്ത ഈ ചിത്രം അമേരിക്കൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമെന്ന സ്ഥാനവും ഇപ്പോൾ നേടിയെടുത്തിരിക്കുകയാണ്.
മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ഒടിയൻ എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്. ലൂസിഫർ ആദ്യ വീക്കെൻഡിൽ 335K ഡോളർ അവിടെ നിന്ന് കളക്ഷനായി നേടിയപ്പോൾ ഒടിയൻ നേടിയത് 108K യും വരനെ ആവശ്യമുണ്ട് എന്ന ദുൽകർ ചിത്രം നേടിയിരിക്കുന്നത് ആദ്യ വീക്കെൻഡിൽ 102K ഡോളറുമാണ്. അമേരിക്കയിൽ നിന്ന് 100K ക്കു മുകളിൽ കളക്ഷൻ നേടിയ 17 മലയാള ചിത്രങ്ങൾ മാത്രമാണുള്ളത്.