അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകള്‍ കീഴടക്കിയിരിക്കുകയാണ്. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളാണ് അണി നിരന്നത്. നടന് സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റഡ് രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തില്‍ അമ്മയും മകളുമായി എത്തിയ ശോഭനയും കല്യാണിയും പ്രത്യക്ഷപ്പെടുന്ന ഒരു രസകരമായ രംഗമാണ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് മികച്ച് പ്രതികരണങ്ങളാണ് ഡിലീറ്റജ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അനൂപ് സത്യന് ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും നീണ്ട കാലത്തിന് ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ തെറ്റിച്ചുമില്ല. ചിത്രം പ്രധാനമായും ഹ്യൂമറിന് പ്രാധാന്യം നല്കുന്ന ഒരു കുടുംബ ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.