ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമൽ നീരദും ഒന്നികുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.വരത്തൻ എന്നാണ് ചിത്രത്തിന്റെ പേര്.
വാഗമണ്ണില്‍ ആണ് ഷൂട്ടിംഗ് ആദ്യ ഘട്ടം നടന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാകുന്നത്. മായാനദിക്ക് ശേഷം ഐശ്വര്യ നായികയാകുന്ന ചിത്രമാണ് ഇത് .നസ്രിയ നസീം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ലിറ്റിൽ സ്വയംപ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു.നവാഗതരായ ശുഹാസ് ,ഷറഫു എന്നിവരാണ് തിരക്കഥ ഒരുക്കിയത്